Nov 10, 2025 03:54 PM

പാനൂർ :  (www..panoornews.in)തിരക്കുപിടിച്ച സ്ഥലങ്ങളിൽ സ്ത്രീകളെ കയറിപ്പിടിച്ച് മുങ്ങുന്നത് പതിവാക്കിയ വിരുതനെ എ.സി.പി: എം.പി ആസാദിൻ്റെ നിർദേശ പ്രകാരം എസ്.ഐ: ടി.എം വിപിൻ അറസ്റ്റ് ചെയ്തു‌. തലശേരി വടക്കുമ്പാട് സ്വദേശിയും ഇരിട്ടി പേരട്ട ചക്കാരക്കൽ വീട്ടിൽ താമസക്കാരനു മായ ഇടവലത്ത് നൗഷാദ് (49) ആണ് പിടിയിലായത്.

കഴിഞ്ഞ നാലിന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടന ചടങ്ങുണ്ടായിരുന്നു. അവിടെ എത്തിയ ഇയാൾ ഒരു മുപ്പതുകാരിയെ കയറിപ്പിടിക്കുകയായിരുന്നു. അവർ ബഹളംവെച്ച തോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. സ്ത്രീയുടെ പരാതിയിൽ കേസെടുത്ത പോലീസ് നിരവധി സി.സി.ടി.വികൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

സി.പി.ഒമാരായ സുധീഷ്, ശോഭിത്ത്, മിതോഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘ ത്തിലുണ്ടായിരുന്നു. പാനൂർ പൊലീസ് സ്റ്റേഷനിലും സമാന കേസ് പ്രതിക്കുണ്ട്. പലയിടങ്ങളിലും സ്ത്രീകളെ കയറിപ്പിടിക്കുന്നത് ഇയാളുടെ പതിവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്..


Anti-social man arrested for harassing women in crowded places in Koothuparamba; similar case in Panoo r

Next TV

Top Stories